Change Language
ശ്രീ വീരസ്ഥാനം വിരുട്ടാണം ഭഗവതിക്ഷേത്രത്തിൻ്റെ  ഔദ്യോഗിക വെബ്സൈറ്റ് 
Change Language
ശ്രീ വീരസ്ഥാനം വിരുട്ടാണം ഭഗവതി ക്ഷേത്രം ശ്രീ വീരസ്ഥാനം വിരുട്ടാണം ഭഗവതി ക്ഷേത്രം
  • ക്ഷേത്രം
  • ഉത്സവങ്ങൾ
  • വഴിപാടുകൾ
  • ദർശന സമയം
  • വാർത്തകൾ
  • ചിത്രജാലകം
    • ചിത്രജാലകം
    • വീഡിയോജാലകം
  • സമ്പർക്കം
    • സംഭാവന
ശ്രീ വീരസ്ഥാനം വിരുട്ടാണം ഭഗവതി ക്ഷേത്രം

ശ്രീ വീരസ്ഥാനം വിരുട്ടാണം ഭഗവതി ക്ഷേത്രം - ക്ഷേത്രത്തിലെ ഉത്സവങ്ങൾ

വീഡിയോ കാണുക

ശ്രീ വീരസ്ഥാനം വിരുട്ടാണം ഭഗവതി ക്ഷേത്രം

ഈ ക്ഷേത്രത്തിന്‍റെ ഉത്സവത്തെക്കുറിച്ച് രസകരമായ മറ്റൊരു ഐതിഹ്യം ഇങ്ങിനെയും കേള്‍ക്കുന്നു. കൂടല്ലൂര്‍ (നാറീരി) മനയ്ക്കലെ തളിയിലുള്ള കൃഷിക്കാര്യങ്ങള്‍ നോക്കിയിരുന്ന അടിയാത്തെ മൂത്താരുടെ ഓലക്കുടയ്ക്ക് കൃഷിസ്ഥലത്ത്‌ വെച്ച് ഭാരക്കൂടുതല്‍ തോന്നിയപ്പോള്‍ കുട താഴെ വെച്ചതും വിവരം മനയ്ക്കലെ തമ്പുരാനെ അറിയിയ്ക്കുകയും തമ്പുരാന്‍ ജോത്സ്യനെ വരുത്തി പ്രശ്നവിചാരം ചെയ്യുകയും ഉണ്ടായി. ദേവീ ചൈതന്യം കുടയില്‍ കുടി കൊളളുന്നതായി മനസ്സിലാക്കിയ തമ്പുരാന്‍ ക്ഷേത്രം പണിത് ദേവിയെ കുടിയിരുത്തി. ചുറ്റുമുള്ള സ്ഥലങ്ങള്‍ ക്ഷേത്രം വക ചാര്‍ത്തിക്കൊടുക്കുകയും ഉണ്ടായി. ദേവി പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അടിയത്തു വീട്ടുകാര്‍ വിളക്ക് പിടിയും തളിയും ചെയ്തു വന്നെന്ന് പഴയ തലമുറയിലെ കാളി അമ്മ പറഞ്ഞു കേട്ടത് കേട്ടറിവാകുന്നു. 

വര്‍ഷങ്ങള്‍ക്കു മുമ്പ് ആന, താളമേളാഘോഷത്തോടെ ഒട്ടനവധി സ്ത്രീകള്‍ താലമെടുത്ത് അവസാനം താലത്തിലെ അരിചൊരിയുന്ന – താലം ചൊരിച്ചില്‍ – സമ്പ്രദായം നിലനിന്നിരുന്നു. കാലക്രമത്തില്‍ ഇതിനൊക്കെ കുറവു വന്നു. പലരും ഇപ്പോള്‍ നെല്ലു കൊണ്ടുവന്ന് വിത്ത് ചൊരിയുന്ന പതിവാണ് ഉള്ളത്. ഇപ്പോള്‍ ചുറ്റുവിളക്കും ചെറിയ തോതിലുള്ള പരിപാടികളുമായി ഒതുങ്ങി. നവീകരണ കലഷത്തിനു ശേഷം ക്ഷേത്രാചാരങ്ങളും പഴയ പതിവ് ചടങ്ങുകളും പരിപാടികളും പഴയ പോലെത്തന്നെ നടത്തണമെന്ന് ക്ഷേത്രം ട്രെസ്റ്റിന് ആഗ്രഹമുണ്ട്.

ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങള്‍

മകരച്ചൊവ്വ: മണ്ഡലമാസാവസാനത്തോടെ നിര്‍ത്തിവെയ്ക്കുന്ന കളമെഴുത്തുപാട്ട് മകരച്ചൊവ്വയ്ക്ക് വീണ്ടും തുടങ്ങുന്നു. മകരച്ചൊവ്വയ്ക്ക് ഭഗവതിയുടെയും , തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാമ്പിന്‍ കളവും, അയ്യപ്പന്‍ , ധര്‍മ്മ ദൈവം , എന്നീ കളങ്ങളും നടത്തി വരുന്നു. മകര മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച ദിവസം ക്ഷേത്രത്തില്‍ മകരച്ചൊവ്വ ആഘോഷം പണ്ടുമുതലേ നടത്തി വരുന്നു.

ഉത്സവാഘോഷം: ഭഗവതി ക്ഷേത്രങ്ങളില്‍ അത്യപൂര്‍വ്വമായി കണ്ടുവരുന്ന ഉത്സവാഘോഷം ഇവിടുത്തെ ഒരു പ്രത്യേകതയാണ്. സാധാരണ ഭഗവതി ക്ഷേത്രങ്ങളില്‍ ഒരു ദിവസത്തില്‍ ഒതുങ്ങുന്ന വേലയായോ പൂരമായോ ആണ് ആഘോഷിക്കാറുള്ളത് . ഇവിടെ 10 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമാണ്. കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍ ഇവിടെ അടുത്തുള്ള വരവൂര്‍ ഭഗവതിയുടെ വേല കഴിഞ്ഞ് പിറ്റേന്നാള്‍ രോഹിണി നാളില്‍ കൊടിയേറ്റവും അത്തം നാളുകൊണ്ട് ആറാട്ടും നടത്തിക്കൊണ്ടാണ് ഇവിടുത്തെ ഉത്സവാഘോഷ ചടങ്ങുകള്‍. അത്യപൂര്‍വ്വമായി വരുന്ന നാളുകളുടെ കയട്ടിരക്കത്തില്‍ പാലയ്ക്കല്‍ വേലയും ക്ഷേത്രത്തിലെ കൊടിയേറ്റവും ഒരേ ദിവസം നടന്നിട്ടുള്ളതായി പഴമക്കാര്‍ പറഞ്ഞു കേട്ടറിവുണ്ട്.

സംഭാവന ചെയ്യുക

SB A/C No 4351000100035590
IFS Code PUNB0435100

പഞ്ചാബ്‌ നാഷണൽ ബാങ്ക്
തിരുമിറ്റക്കോട് (4351) കറുകപുതൂർ
പി.ഓ. ചാത്തന്നൂർ- 679535
(വഴി) പെരിങ്ങോട്, പാലക്കാട്‌ ജില്ല, കേരളം

വിലാസം

ശ്രീ വീരസ്ഥാനം വിരുട്ടാണം ഭഗവതി ക്ഷേത്രം

തളി പോസ്റ്റ്, വരവൂര്‍ വഴി,
തൃശ്ശൂര്‍ ജില്ല, കേരളം – 680585

ഇമെയിൽ: viruttanamtemple@gmail.com ,  info@viruttanamtemple.com

ഫോൺ: 09846236688, 09645150312

സാമൂഹ്യമാധ്യമം

ഫേസ്ബുക്ക്

ട്വിറ്റർ

യുട്യൂബ്

WhatsApp Image 2025-01-23 at 3.16.25 PM
WhatsApp Image 2025-01-23 at 3.16.25 PM (1)
WhatsApp Image 2025-01-23 at 3.16.26 PM
WhatsApp Image 2025-01-23 at 3.16.26 PM (1)
WhatsApp Image 2025-01-23 at 3.16.27 PM
WhatsApp Image 2025-01-23 at 3.16.27 PM (1)
WhatsApp Image 2025-01-23 at 3.16.28 PM
WhatsApp Image 2025-01-23 at 3.16.28 PM (2)
WhatsApp Image 2025-01-23 at 3.16.29 PM
WhatsApp Image 2025-01-23 at 3.16.28 PM (1)
WhatsApp Image 2025-01-23 at 3.16.27 PM (2)

The Temple is an ancient Bhagavathy temple situated in the border of Thrissur and Palakkad Districts in Varavoor and Thirumittacode Panchayaths. There is no record to know its exact history and antiquity. However, during the Devaprasnam held as a prelude to renovation and subsequent Naveekarana Kalasam held in May 16 -26, 2010, it was revealed that the temple prathishta was performed by a very powerful Rishi. The temple is situated behind the historic Sree Nedumbrayoor (Thirumathaliyappan) Mahadeva Temple

© 2025 – Sree Veerasthanam Viruttanam Bhagavathy Temple. All rights reserved.

Site by Opsotech Infomedia Inc

in